OnamnewsKeralaLatest NewsNewsFestivals

ഓണം സമൃദ്ധി 2020 : കൃഷിവകുപ്പ് ഓണം പഴം പച്ചക്കറി മേള സംഘടിപ്പിക്കുന്നു,

തിരുവനന്തപുരം : കേരള സർക്കാർ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണം പഴം പച്ചക്കറി വിപണി സംഘടിപ്പിക്കുന്നു. ആഗസ്ത് 27 മുതൽ 30 വരെ വഴുതക്കാട് കോട്ടൺ ഹിൽ സ്‌കൂളിന് എതിർവശത്താണ് മേള. കേരളത്തിലെ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ 30 ശതമാനംവരെ സബ്സിഡിയിലാണ് നൽകുന്നത്.

തിരുവനന്തപുരം ജില്ലയിലെ കര്ഷകര്ക്കുപുറമെ ഇടുക്കി ദേവികുളം ബ്ലോക്കിലെ വട്ടവട ,കാന്തല്ലൂർ ,മറയൂർ ,എന്നിവിടങ്ങളിലെ ശീതകാല വിളകളായ കാബേജ് ,കാരറ്റ് ,ബീൻസ് ,ഉരുളക്കിഴങ് , വെളുത്തുള്ളി എന്നിവയും ലഭ്യമാണ്. മറയൂർ ശർക്കര മേളയിലെ പ്രധാന ആകര്ഷണമാണ്. വനിതാ സ്വയം സഹായ സംഘങ്ങൾ കഴുകി ഉണക്കിപ്പൊടിച്ച മുളക് ,മല്ലി പൊടികളും മേളയിലുണ്ട്. പ്രളയത്തിൽ വാഴകൾ നശിച്ച ഇടുക്കിയിലെ കർഷകരിൽ നിന്നും ശേഖരിച്ച കായകൾ ഉപയോഗിച്ചുള്ള ഉപ്പെരികളും ലഭ്യമാണ്.

റ്സിഡന്റ്സ് അസ്സോസിയേഷനുകൾക്ക് നേരത്തെ ബുക്ക് ചെയ്യാം.

സംസ്ഥാന സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഓണം പഴം പച്ചക്കറി മേളയിൽ തിരുവനന്തപുരം നഗരസഭാ കൃഷിഭവൻ പ്രദേശത്തെ റെസിഡന്റ്‌സ് അസ്സോസിയേഷനുകൾക്ക് മുൻകൂട്ടി പഴം ,പച്ചക്കറി ,മറയൂർ ശർക്കര ,മറ്റു ഓണവിഭവങ്ങൾ എന്നിവ ബുക്ക് ചെയ്യാം. മൊത്തമായും കിറ്റുകളായും 30 ശതമാനം വരെ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകും. കൃഷി വകുപ്പിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നഗരസഭ കൃഷി ഭവന്റെയും നേതൃത്വത്തിലാണ് വിപണി സംഘടിപ്പിച്ചിരിക്കുന്നത്. വിളിക്കേണ്ട നമ്പർ :94470 05998, 9383472016,9496197435

shortlink

Related Articles

Post Your Comments

Related Articles


Back to top button