മുംബൈ: സ്ത്രീകള്‍ വാട്സ് ആപ്പില്‍ ഫോട്ടോകള്‍ ഇടുന്നതിന് സൈബര്‍ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് , വാട്സ് ആപ്പ് സുരക്ഷിതമല്ല യുവതികളുടേയും പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത് വ്യാപകം. വാട്സാപ്പ് വിവരങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നതായി മഹാരാഷ്ട്ര സൈബര്‍ സെല്ലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വാട്സാപ്പ് ഡേറ്റകള്‍ ഹൈജാക്ക് ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും വ്യക്തികളുടെ ഫോട്ടോകള്‍ കൈക്കലാക്കി ഇതുപയോഗിച്ച് ബ്ലാക്ക്മെയിലിംഗ് നടത്തുന്നതായും സൈബര്‍ സെല്‍ കണ്ടെത്തി.
വ്യക്തിയുടെ സ്വകാര്യച്ചിത്രങ്ങള്‍ കൈക്കലാക്കി ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് ഹാക്കിംഗ് സംഘം ഭീഷണി മുഴക്കുന്നത്. അശ്ലീലച്ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുള്ള നിരവധി സംഭവങ്ങള്‍ സമീപകാലത്ത് ശ്രദ്ധയില്‍പ്പെട്ടതായും സൈബര്‍ വിദഗ്ധര്‍ പറയുന്നു.
ഒരു വ്യക്തി വാട്സാപ്പ് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ മാറ്റി പുതിയത് വാങ്ങുമ്പോള്‍ അതില്‍ വാട്സാപ്പ് അക്കൗണ്ട് ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന വെരിഫിക്കേഷന് കോഡും മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് ഹൈജാക്ക് സംഘം തട്ടിപ്പ് നടത്തുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
ഒരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു കഴിഞ്ഞാല്‍ ഒരു ചെയിന്‍ റിയാക്ഷന് പോലെ ആ വ്യക്തിയുടെ കോണ്ടാക്ടിലുള്ള മറ്റുള്ളവരുടെയും അക്കൗണ്ടുകള്‍ അതിവിദഗ്ധമായി ഇത്തരം സംഘങ്ങള്‍ക്ക് ഹാക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. എന്തായാലും വാട്സാപ്പ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളെ ഏറെ ആശങ്ക നല്കുന്ന മുന്നറിയിപ്പാണ് മഹാരാഷ്ട്ര സൈബര്‍ വിദഗ്ധര്‍ നല്‍കുന്നത്.
Post Your Comments