
കൊച്ചി : അധികാര ദുര്‍വിനിയോഗം നടത്തി എന്ന പരാതിയില്‍ .പി.ടി.തോമസ് എംഎല്‍എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. പുറമ്പോക്ക് തോട് നികത്തിയ കേസിലാണ് അന്വേഷണം.അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്കു വേണ്ടി ചിലവന്നൂര്‍ കായല്‍ പൊന്നോത്തുചാലുമായി കൂടിച്ചേരുന്ന കായല്‍ ഭാഗത്തെ തോട് പുറമ്പോക്ക് കയ്യേറി നികത്തിയാണ് റോഡ് നിര്‍മിച്ചത്. ഇതിന് മേയറും പി ടി തോമസ് എംഎല്‍എയും അധികാര ദുര്‍വിനിയോഗവും നിയമലംഘനവും നടത്തിയെന്നാണ് പരാതി.തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് റോഡ് നിര്‍മിച്ചത്.
Post Your Comments