തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍. സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം ആരംഭിച്ചത്.
കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫിസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി. മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് കേസ്. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്താനുള്ള ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്കു കൈമാറി.പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ സുധാകരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
അതേസമയം, കെപിസിസി പ്രസിഡന്റിനെതിരേയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments