ലാഹോര്‍: ഭീകരരെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചയിലേക്കാണ് പാകിസ്ഥാന്‍ ഭീകര സംഘടനയായ താലിബാനെ ക്ഷണിച്ചിരിക്കുന്നത്.
Read Also : ഫോണിന്റെ പാസ്‌വേഡ് ചോദിച്ചിട്ട് നൽകിയില്ല ; യുവതിയെ പങ്കാളി ചുറ്റിക കൊണ്ട് അടിച്ചു കൊന്നു
യു.എന്‍ രക്ഷാസമിതി നല്‍കിയ പട്ടിക അനുസരിച്ചാണ് പാകിസ്ഥാന്‍ 88 ഭീകരര്‍ക്ക് മേല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പാകിസ്ഥാന്‍ ഫോറിന്‍ ഓഫീസ് യു.എന്നിന്റെ പട്ടിക അടിസ്ഥാനമാക്കി പാകിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തിയവരില്‍ താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഘാനി ബറാദര്‍, ഹക്കാനി ഭീകരശൃംഖലയില്‍ പെടുന്ന ഭീകരവാദികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു എന്നതാണ് വിരോധാഭാസം.
കഴിഞ്ഞ ആഗസ്റ്റ് 22നാണ് പാകിസ്ഥാന്‍ യു.എന്‍ രക്ഷാസമിതിയുടെ ഭീകരര്‍ക്ക് മേലുള്ള ഉപരോധം നടപ്പില്‍ വരുത്താന്‍ തീരുമാനമെടുത്തത്. ലഷ്‌കര്‍ ഇ തയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്ദ്, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എന്നിവര്‍ രക്ഷാസമിതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ പാകിസ്ഥാന്റെ പെട്ടെന്നുള്ള ഈ നീക്കം ഭീകവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ എഫ്.എ.ടി.എഫിന്റെ (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) ‘ഗ്രേ ലിസ്റ്റി’ല്‍ നിന്നും ഒഴിവാക്കപ്പെടാന്‍ വേണ്ടിയുള്ളതാണെന്ന് പരക്കെ സംശയം ഉയര്‍ന്നിരുന്നു.
Post Your Comments