COVID 19Latest NewsIndia

കോവിഡ് കാലത്തും തകരാതെ ഇന്ത്യ, ഏറ്റവും കൂടുതൽ ജിഡിപി വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ രാജ്യം ഇന്ത്യയെന്ന് ഐഎംഎഫ് റിപ്പോർട്ട് , ചൈനയുടെയും അമേരിക്കയുടെയും സ്ഥാനം അറിയാം

ന്യൂഡൽഹി: കൊറോണ മഹാമാരി മൂലം ഇന്ത്യൻ സാമ്പത്തിക രംഗം ആകെ തകർന്നു പോയി എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. എന്നാലിപ്പോൾ അന്താരാഷ്ട്ര നാണ്യ നിധി ( IMF ) യുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജിഡിപി വളർച്ച ആണ് മുന്നിലെന്നാണ് പഠനം.

കൊറോണ മഹാവ്യാധിയുടെ കാലഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കായി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ച ശേഷവും, 80കോടി ജനങ്ങളുടെ വീട്ടിൽ ഭക്ഷണവും പണവും മരുന്നും മറ്റും എത്തിച്ച ശേഷവും ഇന്ത്യ തന്നെയാണ് ലോകത്തിൽ ഈ കാലയളവിൽ സാമ്പത്തിക രംഗത്ത് ഏറ്റവും കൂടുതൽ ജിഡിപി വളർച്ച നിരക്ക് രേഖപ്പെടുത്തിയ രാജ്യമെന്നാണ് റിപ്പോർട്ട്.

ഇന്ത്യ 1 .9 വളർച്ചാ നിരക്ക് രേഖപ്പെടുത്തിയപ്പോൾ രണ്ടാം സ്ഥാനത്തു ചൈന 1.2 വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. യുഎസിന്റെ വളർച്ചാ നിരക്ക് മൂന്നാം സ്ഥാനത്തു -5 .9 ആണ്. പിന്നാലെ ജർമനിയും ഫ്രാൻസും ഇറ്റലിയും ആണ്. ലിസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button