![covid](/wp-content/uploads/2020/07/covid-14.jpg)
ഭോപ്പാള്‍: മധ്യപ്രദേശില്‍ ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിച്ചത്. മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് ചൗധരി.താനുമായി സന്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ക്വാറന്റൈനില്‍ പോകണമെന്നും ചൗധരി അഭ്യര്‍ഥിച്ചു.
നേരത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments