ജനീവ: ഇറാനു മേലുള്ള വിലക്കുകള്‍ നീട്ടാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി. യുഎന്‍ രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ ഈ നീക്കത്തെ എതിര്‍ത്തു. ഒരു മാസത്തിനകം ഇറാനുമേല്‍ വീണ്ടും വിലക്കുകള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അംഗരാജ്യങ്ങള്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്.
Read Also : സൗദിയിൽ കോവിഡ് ബാധിച്ച് 39 പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3ലക്ഷം കടന്നു
ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെയാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് എതിര്‍പ്പറിയിച്ചത്. ചൈനയും. റഷ്യയും, വിയ്റ്റ്നാമുമെല്ലാം അമേരിക്കന്‍ ആവശ്യത്തെ പാടെ തള്ളി.
Post Your Comments