തിരുവനന്തപുരം: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് അറിയാന്‍… ഇവിടെ നിങ്ങളുടെ ഒരു അടവും പയറ്റാനാകില്ല… രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത് പഴയ കേരളമല്ല… ബി.ജെ..പി നേതാവ് ശോഭാ സുരേന്ദ്രന്.. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാക്കിര്‍ നായിക്കിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് രംഗത്ത് വന്നത്. ഒരു സീറ്റ് പോലും കേരളത്തില്‍ നിന്ന് ലഭിക്കാതെ പോയ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മാത്രം 26.35ലക്ഷം വോട്ടുകളാണ് കിട്ടിയതെന്ന് ശോഭ സുരേന്ദ്രന് പറയുന്നു.. എന്‍.ഡി.എയുടെ ഘടകകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ അത് മുപ്പത്തിരണ്ട് ലക്ഷത്തിനടുത്തുണ്ട്. അതുകൊണ്ട് സാക്കിര്‍ നായിക്കിന് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത് പഴയ കേരളമല്ലന്നും ഓര്‍മപ്പെടുത്തലും മുന്നറിയിപ്പാണെന്നും ശോഭാ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം ശക്തമല്ല. അതുകൊണ്ടുതന്നെ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറെടുക്കാന്‍ സക്കീര്‍ നായിക്ക് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയില്‍ ആഹ്വാനം ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്തേക്ക് പോകാന്‍ സാധിക്കുമെങ്കില്‍ അതാണ് താരതമ്യേന നല്ലതെന്നും എന്നാല്‍ അതിനായി ഇന്ത്യ വിടേണ്ടതില്ലെന്നും നായിക്ക് പറയുന്നു. അതിനുപകരം, മുസ്ലീങ്ങളോട് ‘സഹാനുഭൂതി’ വച്ചുപുലര്‍ത്തുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്ക് പോകുന്നതാണ് നല്ലത്. കേരളമാണ് പെട്ടെന്ന് തന്റെമനസ്സില്‍ വരുന്നത്. കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയ മനസ്ഥിതി ഉള്ളവരല്ല. നായിക്ക് പറയുന്നു.
അവിടെ വിവിധ മതത്തില്‍ പെട്ടവര്‍ സഹോദര്യത്തോടെ ഒന്നിച്ച് കഴിയുന്നുവെന്നും അവിടെ ബി.ജെ.പിക്ക് സ്വാധീനമില്ലാത്തത് കൊണ്ട് കേരളമാണ് ഇതിന് ഏറ്റവും അനുയോജ്യമെന്നും നായിക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. . 2016 ഇന്ത്യ വിട്ട് മലേഷ്യയില്‍ ഒളിച്ച് താമസിക്കുന്ന സാക്കിര്‍ നായിക്ക്, കള്ളപ്പണം വെളുപ്പിക്കല്‍, ഹിംസയ്ക്കായി പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് രാജ്യം തേടുന്നയാളാണ്.
Post Your Comments