Life Style

കൊതുകിനെ തുരത്താന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍

 

ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ തുരത്താന്‍ നല്ലതാണ്.

അതുപോലെതന്നെ, നാരങ്ങയും ഗ്രാമ്പൂവും കറുവപ്പട്ടയും ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം റൂമില്‍ സ്‌പ്രേ ചെയ്താല്‍ കൊതുക് ശല്യം ഉണ്ടാവില്ല എന്നാണ് ‘സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍’ തന്നെ അഭിപ്രായപ്പെടുന്നത്.

വേപ്പില എണ്ണ ശരീരത്ത് പുരട്ടുന്നത് കൊതുക് കടിക്കാതിരിക്കാന്‍ സഹായിക്കുമെന്നാണ് ‘അമേരിക്കന്‍ മൊസ്‌കിറ്റോ കണ്‍ട്രോള്‍ അസോസിയേഷ’ന്റെ ജേണലില്‍ പറയുന്നത്.

അതുപോലെ തന്നെ, കര്‍പ്പൂരത്തിനൊപ്പം ആര്യവേപ്പില കൂടി ഉണക്കി കത്തിച്ചാല്‍ കൊതുക് വരില്ല. വേപ്പെണ്ണ മുറിയില്‍ സ്‌പ്രേ ചെയ്യുന്നതും കൊതുകിനെ ഓടിക്കാന്‍ നല്ലതാണ്.

 

പച്ചക്കര്‍പ്പൂരം വീടിനകത്ത് 20 മിനിറ്റ് കത്തിച്ചു വയ്ക്കുന്നതും കൊതുകിനെ ഓടിക്കാനുള്ള വഴിയാണ്.

തുളസിയില പുകയ്ക്കുകയോ മുറിയില്‍ വയ്ക്കുകയോ ചെയ്യുന്നത് കൊതുകിനെ തുരത്താനുള്ള മറ്റൊരു വഴിയാണ്. മുറിക്കുള്ളില്‍ കൊതുക് പ്രവേശിക്കാതിരിക്കാന്‍ ജനാലകളിലോ വാതിലിന് പുറത്തോ തുളസിയില വയ്ക്കാം.

വെളുത്തുള്ളിയുടെ മണം കൊതുകിനെ തുരത്താനുള്ള നല്ലൊരു മാര്‍ഗമാണ്. മുറിയിലും വീടിന് മുന്‍ വാതിലിന് മുന്‍പിലും വെളുത്തുള്ളി ചതച്ചിടുകയോ തൊലി കത്തിക്കുകയോ ചെയ്യാവുന്നതാണ്.

പുതിന ഇലയും കര്‍പ്പൂരവും ഒരുമിച്ച് കത്തിക്കുന്നതും കൊതുകിനെ തുരത്താന്‍ സഹായിക്കാം. അതുപോലെ തന്നെ, മിന്റ്റ് വാട്ടര്‍ റൂമില്‍ സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button