കൊറോണയേക്കാള്‍ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി. മലേഷ്യയിലാണ് ഡി614ജി എന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്ത്യയില്‍ നിന്ന് മലേഷ്യയില്‍ തിരിച്ചെത്തിയ വ്യക്തി 14-ദിന ക്വാറന്റീന് ലംഘിച്ചതോടെ പ്രദേശത്ത് കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്ത 45 കേസുകളില്‍ മൂന്നെണ്ണത്തില്‍ ഡി614ജിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫിലിപ്പീന്‍സില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ നിന്നും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഈ വൈറസ് ഗുരുതര രോഗാവസ്ഥയിലേക്ക് നയിക്കുമോ എന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തുന്ന വാക്സിന് ഈ വൈറസിനെ ചെറുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മലേഷ്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് നൂര്‍ ഹിഷാം അബ്ദുല്ല പറയുന്നു.
കൊവിഡിനെ ചെറുത്ത അപൂര്‍വം രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ഇതുവരെ 9,212 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 125 പേരാണ് മലേഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments