Latest NewsKeralaIndia

മംഗള്‍ദാസ്- അദാനി ബന്ധം അറിഞ്ഞിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍, സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ലെന്ന് ഇ.പി ജയരാജന്‍

അതേസമയം അദാനിയുമായുള്ള ബന്ധം നിയമസ്ഥാപനം മറച്ചുവെച്ചെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജനും പറഞ്ഞു.

അദാനിയുമായി ബന്ധമുള്ള സ്ഥാപനമാണ് സിറിള്‍ അമര്‍ ചന്ദ് മംഗള്‍ദാസ് എന്നത് കെ.എസ്.ഐ.ഡി.സി അറിഞ്ഞിരുന്നില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദാനിയെ സഹായിക്കാനാണ് പുതിയ വിവാദമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അദാനിയുമായുള്ള ബന്ധം നിയമസ്ഥാപനം മറച്ചുവെച്ചെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജനും പറഞ്ഞു.

അദാനിയുമായുള്ള ബന്ധം ഇപ്പോഴാണ് മനസിലായതെന്നും തുടര്‍നടപടി സ്വീകരിക്കുന്നത് ആലോചിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. നേരത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചത് സര്‍ക്കാര്‍ ഒത്തുകളിയെ തുടര്‍ന്നാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

നിര്‍ണ്ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി, മുതിർന്ന നേതാക്കൾ രണ്ടുതട്ടിൽ!! രാഹുലിന്റെ ഗുഡ്ബുക്കിൽ തരൂരുൾപ്പെടെയുള്ളവർ ഇല്ല

പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button