കൊല്ലം: ജില്ലയിലെ ഹാര്‍ബറുകള്‍ താത്കാലികമായി അടച്ചിട്ടത് ഉടന്‍ തുറക്കാന്‍ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഹാര്‍ബറുകള്‍ അടച്ചത് രോഗബാധിതരെ കണ്ടെത്താനും പരിശോധന നടത്താനുമാണ്. ബോട്ടുകളില്‍ പോയ തൊഴിലാളികള്‍, കച്ചവടക്കാര്‍, ഹെഡ് ലോഡ് തൊഴിലാളികള്‍, എന്നിവരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. നീണ്ടകരയില്‍ പോസിറ്റീവായ ഒരാള്‍ക്ക് അഴീക്കലില്‍ വ്യാപകമായ സമ്പര്‍ക്കം കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങളാലാണ് ഹാര്‍ബറുകള്‍ താത്ക്കാലികമായി അടച്ചിടേണ്ട സാഹചര്യം വന്നത്. തിരുവനന്തപുരത്തിന് സമാനമായ സാഹചര്യം ഇനിയും ഉണ്ടാവരുത്. മത്സ്യ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനം. മത്സ്യ തൊഴിലാളികള്‍ കുപ്രചരണങ്ങളില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു.
Post Your Comments