COVID 19Latest NewsNewsIndia

ഇന്ത്യയുടെ ആദ്യ കോവിഡ് വാക്സിൻ ഈ വർഷം അവസാനത്തോടെ; പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി : കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ ആദ്യ വാക്‌സിന്‍ ഈ വർഷം അവസാനത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർദ്ധൻ. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. ഡോ. ഹർഷവർദ്ധൻ പറഞ്ഞു.

അതുപോലെ തന്നെ കോവിഡ് പോരാട്ടത്തിന്റെ എട്ടാം മാസത്തിൽ ഇന്ത്യയിലെ രോ​ഗമുക്തി നിരക്ക് 75 ശതമാനമാണ് എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2.2 മില്യൺ ജനങ്ങളാണ് കൊവിഡിൽ നിന്ന് മുക്തരായി വീട്ടിലേക്ക് മടങ്ങിയത്.

ഏഴ് ലക്ഷത്തിലധികം പേർ വളരെ വേ​ഗം സുഖം പ്രാപിക്കുമെന്ന് ഉറപ്പുണ്ട്. പൂനയിൽ ഒരു പരിശോധനാ ലാബ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ പരിശോധനാ ശേഷിയും രോ​ഗനിർണയ ശേഷിയും വർദ്ധിപ്പിക്കാൻ സാധിച്ചു. ഇന്ന് ഇന്ത്യയിലാകെ 1500 ലധികം പരിശോധനാ ലാബുകളുണ്ട്. വെള്ളിയാഴ്ചയോടെ ഒരു മില്യണിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞതായും ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button