ഭോപ്പാല്‍: നാല് വയസുള്ള കുഞ്ഞുൾപ്പെടെ അഞ്ചംഗ കുടുംബം മരിച്ചനിലയില്‍. മധ്യപ്രദേശിലെ ടിക്കംഗാര്‍ഹ് ജില്ലയിലാണ് സംഭവം. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ധര്‍മദാസ് സോണി(62) ഭാര്യ പൂന(55) മകന്‍ മനോഹര്‍(27) ഭാര്യ സോനം(25) ഇവരുടെ മകനായ നാലുവയസ്സുകാരന്‍ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹങ്ങളിലെ മുറിവുകള്‍ ദുരൂഹത ഉണര്‍ത്തുന്നതായി പൊലീസ് പറഞ്ഞു. കുഞ്ഞിന്റെയും യുവതിയുടെയും ശരീരത്തിലാണ് മുറിവുകള്‍ ഉണ്ടായിരുന്നത്. മനോഹറിന്‍റെ വസ്ത്രത്തില്‍ രക്തക്കറകളും ഉണ്ടായിരുന്നു.
ആരെയും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലേക്ക് കയറുന്ന പ്രധാനവാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
Post Your Comments