ലക്നൗ: ഉത്തർപ്രദേശ് മന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന ചേതൻ ചൗഹാന്റെ മരണം കോവിഡ് ബാധിച്ചല്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് സുനിൽ സിങ്ങ് സജൻ സിങ്ങ്. മോശം ചികിത്സ മൂലമാണ് അദ്ദേഹം മരിച്ചതെന്നും ആദ്യം പ്രവേശിപ്പിച്ചിരുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മോശം ചികിത്സയാണ് ലഭിച്ചതെന്നും സുനിൽ പറയുന്നു. ചൗഹാൻ ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അതേ വാർഡിൽ സുനിൽ സിങ്ങും ചികിത്സയിലുണ്ടായിരുന്നു. ആശുപത്രിയിൽവച്ച് താൻ നേരിട്ടുകണ്ട സംഭവങ്ങൾ കൗൺസിലിലാണ് അദ്ദേഹം വിവരിച്ചത്.
ചേതൻ ചൗഹാൻ സംസ്ഥാന മന്ത്രിയാണെന്നുപോലും തിരിച്ചറിയാൻ കഴിയാത്തവരായിരുന്നു ആശുപത്രി അധികൃതരെന്നാണ് സുനിൽ സിങ്ങ് വ്യക്തമാക്കുന്നത്. ഓഗസ്റ്റ് പതിനാറാം തിയ്യതിയാണ് ഗുരുഗ്രാമിലെ ആശുപത്രിയിൽവച്ച് ചൗഹാൻ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിന് പിന്നാലെ അദ്ദേഹം മരിക്കുകയായിരുന്നു.
Post Your Comments