കാബൂൾ : റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴു പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ ഗസ്‌നി പ്രവിശ്യയിലായിരുന്നു ആക്രമണം. മൂന്ന് കുട്ടികളും രണ്ടു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. താലിബാനുമായി സര്‍ക്കാര്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനില്‍ സിവിലിയന്‍മാര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. ജനുവരി മുതല്‍ ജൂണ്‍ വരെ മാസങ്ങളിലുണ്ടായ ഇത്തരം ആക്രമണങ്ങളില്‍ 1282 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments