ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. ഈ സംഘടനകളില്‍ ചിലത് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണെന്നും മറ്റ് രാജ്യങ്ങളിലേക്ക് ചൈനയുടെ താത്പര്യങ്ങളും ചിന്തകളും എത്തിക്കുകയും ആ രാജ്യങ്ങളില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് ഇത്തരം എന്‍.ജി.ഒകള്‍ വഴി നടപ്പിലാക്കുന്നതെന്നുമാണ് ഇന്റലിജന്‍സ് നല്കുന്ന വിവരം.
ഇതോടെ ഇത്തരം എന്‍.ജി.ഒകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വരുന്ന ചൈനീസ് ബന്ധമുള്ള സാംസ്കാരിക- വാണിജ്യ സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, പബ്ലിക് പോളിസി ഗ്രൂപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വിസ ഉള്‍പ്പെടെയുള്ളവ അനുവദിക്കുന്നതില്‍ നിയന്ത്രണമുണ്ടാകും. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നടപടികള്‍ ഉണ്ടാകൂ. ഇക്കാര്യം അറിയിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments