Latest NewsKeralaNews

തിരുവനന്തപുരം വിമാനത്താവളം : പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം • ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമി ബ്രിട്ടീഷ് കമ്പനിക്ക് തീറെഴുതിക്കൊടുത്ത കോൺഗ്രസ്സും സിപിഎമ്മും , 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കൊടുത്തതിനെ എതിർക്കുന്നതിൽഎന്തര്ഥമാണുള്ളതെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ചോദിച്ചു.

സിപിഎമ്മും കോൺഗ്രസ്സും ഭരിച്ച കഴിഞ്ഞ 10 വർഷത്തിനിടയിൽ ബിഒടി വ്യവസ്ഥയിൽ നിരവധി പ്രോജെക്റ്റുകളുടെ നടത്തിപ്പ്സ്വകാര്യ ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെയുള്ള (പിപിപി ) പ്രോജക്റ്റുകൾ കേരളത്തിൽഒരു പുത്തൻ നടപടിയല്ല. കണ്ണൂർ – കൊച്ചി വിമാനത്താവള പ്രോജെക്റ്റുകളിൽ ബഹുഭൂരിപക്ഷം ഷെയറും സ്വകാര്യവ്യക്തികളുടേതാണ്. കൊച്ചി വിമാനത്താവളത്തിന് മുഖ്യ മന്ത്രിയായിരുന്ന കെ. കരുണാകരൻ ശ്രമം ആരംഭിച്ച നാൾ മുതൽനിശിതമായി വിമർശിക്കുകയും ശക്തമായി പ്രക്ഷോഭം നടത്തുകയും ചെയ്തവരാണ് സിപിഎമ്മുകാർ. പക്ഷേഉൽഘാടനമായപ്പോൾ വിമാനത്താവള ഭരണ സമിതിയുടെ ചെയർമാനായി സിപിഎം നേതാവ് സ്ഥാനമേറ്റെടുക്കുന്നത് ജനങ്ങൾകണ്ടു.

തിരുവനന്തപുരം വിമാനത്താവളം കൊച്ചി – കണ്ണൂർ പോലെ പിപിപി മോഡലിൽ വികസിപ്പിക്കണമെന്ന ആശയത്തോട്കോൺഗ്രസ്സും സിപിഎമ്മും ആദ്യം അനുകൂലിച്ചിരുന്നു. സ്വകാര്യവൽക്കരണത്തിന് എതിരായിരുന്നുവെങ്കിൽ പിന്നെന്തിന്സംസ്ഥാന സർക്കാർ ലേലത്തിൽ പങ്കെടുത്തുവെന്നും നിരക്ക് രേഖപ്പെടുത്തിയെന്നുമുള്ള ചോദ്യങ്ങൾ അവശേഷിക്കുന്നു. കേരളത്തിന് അവസരങ്ങൾക്ക് വേണ്ടി കേന്ദ്രം വാതിൽ തുറന്നിട്ടു.

പത്തു ശതമാനം ഇളവും അനുവദിച്ചു. എന്നിട്ടും പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള യോഗ്യത നേടാനാവാതെ പുറന്തള്ളപ്പെട്ടുവെങ്കിൽ ഉത്തരവാദിത്തം കേരള സർക്കാരിന് മാത്രമാണ്. കോടതി നടപടികൾ എതിരായാൽ തൽസ്ഥിതി പുനഃസ്ഥാപിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

അദാനിഗ്രൂപ് വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്താൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മുടങ്ങുമെന്ന ദേവസ്വം മന്ത്രിയുടെപ്രസ്താവന വിചിത്രമായിരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്ര വികസനത്തിന് 100 കോടി രൂപ നൽകിയിട്ടുള്ള കേന്ദ്ര സർക്കാർക്ഷേത്ര ആറാട്ടിന് തടസ്സം നിൽക്കുമെന്ന് ആരും കരുതുന്നില്ല. ക്ഷേത്രത്തെ എപ്പോഴും ഉദാരമായി സഹായിച്ചിട്ടുള്ള അദാനി ഗ്രൂപ്പ്മറിച്ചൊരു നടപടിയ്ക്കും മുതിരില്ല. മാത്രവുമല്ല അത്തരം കാര്യങ്ങളിൽ എയർപോർട്ട് അതോറിറ്റിക്ക് ഉള്ള അധികാരങ്ങൾനഷ്ടപ്പെടുത്തിയിട്ടുമില്ല.വസ്തുത ഇതായിരിക്കെ മന്ത്രി കടകംപള്ളി മത വികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനാണ്

ശ്രമിക്കുന്നത്.യുക്തികൊണ്ട് നേരിടുന്നതിൽ പരാജയപ്പെട്ടപ്പോൾ ഭക്തികൊണ്ട് പ്രശ്നം വഷളാക്കാമെന്നത് വ്യാമോഹംമാത്രം.ശബരിമലയിൽ ആചാരം ലംഘിക്കുന്നവർക്ക്‌ പോലീസ് സംരക്ഷണം കൊടുത്തു ഭക്തജനങ്ങളെ അടിച്ചമർത്തിയ ദേവസ്വം മന്ത്രി ഇപ്പോൾ ആചാര പ്രസംഗം നടത്തുന്നത് പരിഹാസ്യമാണ് , കാപട്യമാണ്.

വിമാനത്താവളം മൊത്തം അദാനിക്ക് വിറ്റുവെന്നാണ് സിപിഎം കോൺഗ്രസ് പ്രചരണം. 10 വിഭാഗങ്ങൾ ഉള്ളതിൽ നടത്തിപ്പ്മാത്രമേ 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറുന്നുള്ളു. കസ്റ്റംസ്, സുരക്ഷ, ഇമ്മിഗ്രേഷൻ, പ്ലാന്റ് – അനിമൽ ക്വാറന്റയിൽ, ആരോഗ്യ സർവ്വീസ്, കമ്മ്യുണിക്കേഷൻ, എയർ ട്രാഫിക് തുടങ്ങിയ വിഭാഗങ്ങൾ പഴയ പടി തുടരും.

ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന സിപിഎമ്മും കോൺഗ്രസ്സും മറ്റുസംസ്ഥാനങ്ങളിലെ വിമാനത്താവള സ്വകാര്യവൽക്കരണത്തെ എതിർക്കാത്തത് എന്തുകൊണ്ട് ? ഡൽഹി – മുംബൈ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചത് കോൺഗ്രസ്സാണ് .കോവളം കൊട്ടാരം സ്വകാര്യവ്യക്തിക്ക് കൈമാറിയ സിപിഎമ്മിന് അദാനി ഗ്രൂപിനെ എതിർക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളത് ?

ഏതു പ്രോജെക്റ്റിനും വിദേശ കമ്പനികൾക്ക് കൺസൾട്ടൻസി കരാർ കൊടുക്കുന്നവരാണ് ഇപ്പോഴത്തെ ഭരണക്കാർ. ഹാരിസൺ പോലുള്ള ബ്രിട്ടീഷ് കമ്പനികൾക്ക് പാട്ടക്കാലാവധി കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമി വിട്ടുകൊടുക്കുന്നു. അതിൽ സിപിഎമ്മിനും കോൺഗ്രസിനും പ്രതിഷേധമില്ല ! ടൂറിസം – വ്യവസായ വാണിജ്യ മേഖലകളിൽ പലപ്രൊജക്റ്റും ബിഒടി വ്യവസ്ഥയിൽ നടന്നുവരുന്നു.

മെച്ചപ്പെട്ട സേവനം വഴി വിമാനത്താവളം വികസിപ്പിച്ചുവെങ്കിൽ മാത്രമേ ടെക്നോപാർക്ക് തുടങ്ങിയ ഐടി മേഖലയിലുംവാണിജ്യ വ്യവസായ രംഗത്തും തിരുവനന്തപുരത്ത് വികസനമുണ്ടാകൂ.

മാത്രവുമല്ല, 1 കോടി യാത്രക്കാർ പ്രതിവർഷം കടന്നു പോകുന്ന ഈ എയർപോർട്ടിൽ അതോറിറ്റിക്ക് ഇതുമൂലം കിട്ടുന്നത് 168 കോടി രൂപയാണ്. സർക്കാരിന് ലാഭവും ജനങ്ങൾക്ക് സൗകര്യവും വ്യവസായ രംഗത്തു വികസനവും ഉണ്ടാക്കുന്ന നല്ല ഒരുകാൽവെയ്പിന് കേന്ദ്ര സർക്കാർ മുതിരുമ്പോൾ സഹായവും പിന്തുണയും നൽകേണ്ട കോൺഗ്രസ്സും സിപിഎമ്മും ബിജെപിവിരോധത്തിന്റെ പേരിൽ ഒന്നിക്കുന്നു. ഇത് നാടിന് അപമാനവും ആപത്തുമാണെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button