Latest NewsIndia

കശ്മീരില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിക്കുന്നു , പോരാട്ടം പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ

സംസ്ഥാനത്തെ വിഭജിച്ചതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തതാണ്. ഞങ്ങളില്ലാതെ ഒന്നും കശ്മീരില്‍ നടക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി റദാക്കിയ നീക്കത്തിലും രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയ നീക്കത്തിലും പ്രതിഷേധിക്കാനായി കശ്മീരിലെ കേന്ദ്ര വിരുദ്ധ പാർട്ടികൾ ഒന്നിക്കുന്നു.ഇടക്കാലത്തിന് ശേഷം കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ആണ് ഒന്നിക്കുന്നത്. കേന്ദ്രസർക്കാർ മാറ്റിയ രണ്ടു നിയമങ്ങളും പുനസ്ഥാപിക്കാന്‍ വേണ്ടിയാണ് ഇവര്‍ പോരാടുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിഎ മിര്‍, സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് എന്നിവരാണ് പോരാടാന്‍ തീരുമാനിച്ചത്.

ഗുപ്കര്‍ ഉടമ്പടി പ്രകാരം കശ്മീരിന്റെ സ്വയംഭരണാധികാരം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ സ്വയം ഭരണാധികാരം ഇല്ലാതാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികൾ ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയാണ് ഗുപ്കര്‍ ഉടമ്പടി.സംസ്ഥാനത്തെ വിഭജിച്ചതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തതാണ്. ഞങ്ങളില്ലാതെ ഒന്നും കശ്മീരില്‍ നടക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ഹഗിയ സോഫിയയ്ക്ക് പിന്നാലെ മറ്റൊരു ക്രിസ്തീയ ദേവാലയം കൂടി മുസ്ലിം പള്ളിയാക്കി എര്‍ദോഗന്‍ സര്‍ക്കാര്‍

അതേസമയം നാല് പാര്‍ട്ടികളെയും നേതാക്കള്‍ക്ക് ഇതുവരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ഇവര്‍ വീഡിയോ കോല്‍ വഴിയോ, ഫോണ്‍ വഴിയോ ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. കശ്മീരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ തന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മാറ്റിമറിച്ചെന്ന് രാഷ്ട്രീയ സഖ്യത്തിലെ നേതാക്കള്‍ പറഞ്ഞു.അതേസമയം നിയന്ത്രണ രേഖയിലും മറ്റിടങ്ങളിലും നടക്കുന്ന ഏറ്റുമുട്ടലും കൊലപാതകങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സഖ്യം പ്രഖ്യാപിച്ചു. സമാധാന ശ്രമങ്ങള്‍ സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button