Latest NewsNewsInternational

ഹഗിയ സോഫിയയ്ക്ക് പിന്നാലെ മറ്റൊരു ക്രിസ്തീയ ദേവാലയം കൂടി മുസ്ലിം പള്ളിയാക്കി എര്‍ദോഗന്‍ സര്‍ക്കാര്‍

ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി ഒരു മാസം പൂര്‍ത്തിയാക്കിയതിന് ഇടയിലാണ് വീണ്ടും ക്രിസ്തീയ ദേവാലയങ്ങള്‍ക്കെതിരെ എര്‍ദോഗന്‍ സര്‍ക്കാര്‍ പിടി മുറുക്കുന്നത്.

അങ്കാര : ചരിത്ര പ്രസിദ്ധമായ ഹഗിയ സോഫിയയ്ക്ക് പിന്നാലെ തുര്‍ക്കിയില്‍ മറ്റൊരു ക്രിസ്തീയ ദേവാലയം കൂടി മുസ്ലിം പള്ളിയാക്കി തയ്യിബ് എര്‍ദോഗന്‍ സര്‍ക്കാര്‍. രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. ബൈസാന്റൈന്‍ ചര്‍ച്ചിനെയാണ് ഇപ്പോള്‍ മുസ്ലിം ദേവാലയമാക്കി എര്‍ദോഗന്‍ വെള്ളിയാഴ്ചയാണ് ഒപ്പുവെച്ചത്.നാലാം നൂറ്റാണ്ടില്‍ നിര്‍മാണം ആരംഭിച്ച ക്രിസ്ത്യന്‍ ദേവാലയമാണ് സെന്റ് സേവ്യര്‍ ചര്‍ച്ച്‌.

ഈ കെട്ടിടത്തിന്റെ ഏറിയ പങ്കും നിര്‍മ്മിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്‍ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നപ്പോള്‍ വീണ്ടും പുതുക്കി നിര്‍മിച്ചു. പുരാതന നഗര മതിലുകള്‍ക്ക് സമീപമാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി ഒരു മാസം പൂര്‍ത്തിയാക്കിയതിന് ഇടയിലാണ് വീണ്ടും ക്രിസ്തീയ ദേവാലയങ്ങള്‍ക്കെതിരെ എര്‍ദോഗന്‍ സര്‍ക്കാര്‍ പിടി മുറുക്കുന്നത്.ചോറയിലെ ഇസ്താന്‍ബുളിന്റെ സെന്റ് സേവ്യര്‍ ചര്‍ച്ചിനെയാണ് ഇപ്പോള്‍ പുതിയതായി മുസ്ലിം പള്ളിയാക്കുന്നത്.

രാഷ്ട്രീയക്കാരും മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടെ സമൂഹത്തിൽ മുൻ നിരയിൽ നിൽക്കുന്ന 139- ഓളം പേർ ലൈം​ഗികമായി പീഡിപ്പിച്ചതായി 25കാരിയുടെ പരാതി

ഇത് തുര്‍ക്കിയില്‍ കാരിയെ എന്നാണ് അറിയപ്പെടുന്നത്. ഹഗിയ സോഫിയയ്ക്ക് പിന്നാലെ മറ്റൊരു പ്രസിദ്ധ ദേവാലയം കൂടി മുസ്ലിം പള്ളിയാക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് മ്യൂ​സി​യം പ​ള്ളി​യാ​ക്കി മാ​റ്റി​യ ഉ​ത്ത​ര​വി​ല്‍ എ​ര്‍​ദോ​ഗാ​ന്‍ ഒ​പ്പ് വെ​ച്ച​ത്. മ്യൂ​സി​യം വി​ശ്വാ​സി​ക​ള്‍​ക്ക് പ്രാ​ര്‍​ഥ​ന​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കുകയും ചെയ്തിരുന്നു. മ്യൂ​സി​യ​ത്തി​ന​ക​ത്തെ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ബൈ​ബി​ള്‍ ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി വ​ര​ച്ച ചു​മ​ര്‍ ചി​ത്ര​ങ്ങ​ള്‍ ലോക പ്രശസ്തമാണ്. മുസ്ലീം പള്ളിയാക്കി മാറ്റിയതിനു പിന്നാലെ ഈ ചുമര്‍ചിത്രങ്ങള്‍ നി​ല​നി​ര്‍​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍

പ്ര​ശ​സ്ത​മാ​യ ഹാ​ഗി​യ സോ​ഫി​യ മ്യൂ​സി​യം മു​സ്ലിം പ​ള്ളി​യാ​ക്കി മാ​റ്റി​യ​തി​ല്‍ ലോ​ക​വ്യാ​പ​ക പ്ര​തി​ഷേ​ധ​യ​ങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ എടുത്ത തീ​രു​മാ​നത്തില്‍ നിന്നും പിന്നോട്ടു പോകുവാന്‍ എര്‍ദോഗന്‍ തയ്യാറായിരുന്നില്ല. ഈ നടപടിയ്ക്ക് എതിരെ തുര്‍ക്കിയില്‍ നിന്നുതന്നെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ആ പ്രതിഷേധങ്ങള്‍ക്ക് എര്‍ദോഗന്‍ തരിമ്ബും വില നല്‍കിയില്ല എന്നുതന്നെ പറയാം. അതിനു പിന്നാലെയാണ് ഒ​രു​മാ​സം ക​ഴി​ഞ്ഞതിനു പിറകേ ചോ​റ മ്യൂ​സി​യ​വും മുസ്ലീം പള്ളിയാക്കി മാറ്റുന്നത്.

തുര്‍ക്കിയുടെ നടപടിയെ ഗ്രീക്ക് വിദേശകാര്യമന്ത്രാലയവും അപലപിച്ചു. ഐക്യരാഷ്ട്ര സഭയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഒന്നിനെ കൂടി തുര്‍ക്കി അപമാനിച്ചിരിക്കുകയാണെന്ന് ഗ്രീസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button