ശ്രീശൈലം: ജലവൈദ്യുതി നിലയത്തിലുണ്ടായ വന്‍ തീപിടിത്തത്തിൽ കുടുങ്ങിയ ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തെലങ്കാനയിലെ ശ്രീശൈലം ഭൂഗര്‍ഭ ജലവൈദ്യുതി നിലയത്തിന്റെ ഇടതുകര പ്ലാന്റില്‍ വ്യാഴാഴ്‌ച രാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് വനിതാ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. ആദ്യം ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തെരച്ചില്‍ തുടരുന്നതിനിടെ കുടുങ്ങിക്കിടന്ന മറ്റു മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി ലഭിക്കുകയായിരുന്നു.
അപകടസമയത്ത് തെലങ്കാന പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന്റെ ( ടി. എസ് ജെന്‍കോ) 30 ജീവനക്കാര്‍ പ്ലാന്റില്‍ ഉണ്ടായിരുന്നു പതിനഞ്ച് പേര്‍ എമര്‍ജന്‍സി വഴിയിലൂടെ രക്ഷപ്പെട്ടു. ആറ് പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. തുരങ്കത്തില്‍ പുക നിറഞ്ഞതും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാതെ വന്നതോടെ ഒന്‍പത് പേര്‍ കുടുങ്ങുകയായിരുന്നു. പ്ലാന്റിലെ നാലാം ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനലിലാണ് തീ പിടിത്തമുണ്ടായത്. ജീവനക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ തുരങ്കത്തിലാകെ പുക നിറയുകയായിരുന്നു.
Post Your Comments