Latest NewsNewsInternational

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്: ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു ഇതുവരെ പാകിസ്ഥാന്റെ വാദം. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്കറെ തയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് നേതാവ് അസർ, അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം എന്നിവർക്കെതിരെ നടപടിയെടുക്കാൻ ഓഗസ്റ്റിൽ തീരുമാനമെടുത്തിരുന്നു. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ബാങ്ക് ഇടപാടുകളും മരവിപ്പിക്കും.

Read also: ഇന്ത്യന്‍ മുസ്ലീങ്ങള്‍ സംഘടിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം: കേരളത്തിലേക്ക് നീങ്ങണമെന്നും വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്

പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്) പാക്കിസ്ഥാനെ 2018ൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള പാകിസ്ഥാന്റെ അവസാന ശ്രമമാണ് ഇപ്പോഴത്തേത്. സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് പാകിസ്ഥാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button