ക്വാലാലംപൂര്‍: ഇന്ത്യന്‍ മുസ്ലീങ്ങള്‍ സംഘടിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും ആഹ്വാനം ചെയ്‌ത് വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നായിക്കിന്റെ പ്രതികരണം. രാജ്യത്ത് 250 മുതല്‍ 300 വരെ മില്ല്യണ്‍ മുസ്ലീങ്ങള്‍ ഉണ്ട്. എന്നാൽ സര്‍ക്കാര്‍ ആ സംഖ്യയെ മനഃപൂര്‍വം കുറച്ച് കാട്ടുകയാണ്. വിവിധ മതശാഖകളിലും, രാഷ്ട്രീയ പാര്‍ട്ടികളിലും സാമൂഹിക സംഘടനകളിലുമായി വിഘടിച്ച് നില്‍ക്കുന്ന രാജ്യത്തെ മുസ്ലീങ്ങള്‍ ഒന്നിക്കണം. ഫാഷിസ്റ്റും’, ‘വര്‍ഗീയവാദം പ്രോത്സാഹിപ്പിക്കുന്നതും’ അല്ലാത്തതായ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി മുസ്ലീങ്ങള്‍ കൈകോര്‍ക്കണമെന്നും സാക്കിര്‍ നായിക്ക് പറയുന്നു.
Read also: ബൈഡന് വിജയിച്ചാല്‍ എല്ലാം ചൈനയുടെ കൈയിലാകും: മുന്നറിയിപ്പുമായി ട്രംപ്
മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്തേക്ക് പോകാന്‍ സാധിക്കുമെങ്കില്‍ അതാണ് താരതമ്യേന നല്ലത്. എന്നാല്‍ അതിനായി ഇന്ത്യ വിടേണ്ടതില്ല. മുസ്ലീങ്ങളോട് സഹാനുഭൂതി വച്ചുപുലര്‍ത്തുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്ക് പോകുന്നതാണ് നല്ലത്. കേരളമാണ് പെട്ടെന്ന് തന്റെമനസ്സില്‍ വരുന്നത്. കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയ മനസ്ഥിതി ഉള്ളവരല്ല. അവിടെ വിവിധ മതത്തില്‍ പെട്ടവര്‍ സഹോദര്യത്തോടെ ഒന്നിച്ച് കഴിയുന്നുവെന്നും അവിടെ ബി.ജെ.പിക്ക് സ്വാധീനമില്ലാത്തത് കൊണ്ട് കേരളമാണ് ഇതിന് ഏറ്റവും അനുയോജ്യമെന്നും നായിക്ക് വ്യക്തമാക്കുന്നു.
Post Your Comments