കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ മലേഷ്യയിൽ കണ്ടെത്തിയ, ജനിതക പരിവർത്തനം സംഭവിച്ച, വൈറസിന് ചൈനയിലെ വൂഹാനിൽ കണ്ടെത്തിയതിനേക്കാൾ പത്തു മടങ്ങ് ശേഷിയുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു, എന്നാൽ ഇത്തരം മാറ്റങ്ങളെ ഭയക്കേണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നു പടരുമെന്നല്ലാതെ മനുഷ്യജീവന് ഭീഷണിയാകുന്ന വിധം പ്രവർത്തിക്കാൻ ഇവയ്ക്കാകുന്നില്ലെന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് 17നാണ് മലേഷ്യയിൽ അതിവേഗം പടരാൻ ശേഷിയുള്ള ഡി614ജി എന്ന കൊറോണ വൈറസിനെ ഗവേഷകർ കണ്ടെത്തിയത്.ലോകത്തിലെ 97% വൈറസ് സാംപിളുകളിലും ഇവയുണ്ടായിരുന്നു. എന്നാൽ ഇവയുടെ വരവോടെ മരണനിരക്ക് കുറഞ്ഞുവെന്ന ആശ്വാസകരമായ വാർത്തയും ഗവേഷകർ പങ്കുവെക്കുന്നു.
Read also: കരിപ്പൂര് വിമാന അപകടം; ചികിത്സയിലിരുന്ന ഒരാൾ മരിച്ചു
ജനിതക പരിവർത്തനം സംഭവിക്കുന്ന മിക്ക വൈറസുകളിലും ആക്രമണശേഷി കുറവാണ്. ഫെബ്രുവരി മുതൽ കൊറോണവൈറസിലെ ജനിതക മാറ്റം ഡബ്ല്യുഎച്ച്ഒ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായ അവസ്ഥയിലേക്ക് ഇതൊരിക്കലും നയിക്കുന്നില്ലെന്ന് ഡബ്ല്യുഎച്ച്ഒയും സമ്മതിക്കുന്നുണ്ട്. ജനുവരി മുതൽ മാർച്ച് വരെ സിംഗപ്പൂരിൽ പടർന്ന വൈറസിനെ പഠനവിധേയരാക്കിയ ഗവേഷകരും സമാന നിഗമനത്തിലെത്തിയിരുന്നു. അതിശക്തമായ രീതിയിൽ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കാൻ ശരീരത്തിനു ശേഷിയുണ്ടാക്കാനും വൈറസിന് കഴിയുമായിരുന്നു.
Post Your Comments