പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ പൊതുസ്ഥലത്ത് നിന്ന് പാകിസ്ഥാന്റെ പതാക നീക്കം ചെയ്തതിന് ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ തന്‍വീര്‍ അഹമ്മദിനെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. ദാദിയാലിലെ പാകിസ്ഥാന്‍ പതാകകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തന്‍വീര്‍ അഹമ്മദ് ഏതാനും ദിവസമായി നിരാഹാര സമരം നടത്തിയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രാദേശിക ഭരണകൂടം അത് ചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം തന്നെ പതാകകള്‍ നീക്കം ചെയ്യുകയായിരുന്നു.
താന്‍ ഒരു പാകിസ്ഥാന്‍ പതാക പ്രദേശത്ത് നിന്ന് നീക്കം ചെയ്തതായും രഹസ്യ ഏജന്‍സികള്‍ തന്നെ പിന്തുടരുകയാണെന്നും തന്‍വീര്‍ അഹമ്മദ് ഒരു വീഡിയോയില്‍ അവകാശപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഒരു ചുമരില്‍ കയറി സ്‌ക്വയറില്‍ ഉയര്‍ത്തിയിരുന്ന രണ്ടാമത്തെ പാകിസ്ഥാന്‍ പതാക നീക്കം ചെയ്തു.
Pakistan Occupied Kashmir: An activist who was on a hunger strike demanding the removal of Pakistani flags from the area, later removed the flags by himself in Dadyal. He says, "I removed a Pakistani flag from the area & now I am being followed by secret agencies." (21.8) pic.twitter.com/RLMkdgSP1H
— ANI (@ANI) August 21, 2020
ഇയാളെ പിന്നീട് സുരക്ഷാ ഏജന്‍സികള്‍ തെറ്റായി കൈകാര്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വൃത്തങ്ങള്‍ എന്‍ഐഎയോട് പറഞ്ഞു.
Post Your Comments