Latest NewsNewsInternational

30 പേർ ചേർന്ന് പതിനാറുകാരിയെ ഹോട്ടൽമുറിയിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി

ടെൽ അവീവ് : പരസ്പരം അറിയുകപോലും ചെയ്യാത്ത 30 ഓളം പേർ ചേർന്ന് പതിനാറുകാരിയെ ഹോട്ടൽമുറിയിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇസ്രായേലി തുറമുഖ നഗരമായ എയ്ലാത്തിലെ ഒരു ഹോട്ടലിൽ ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അതേസമയം പെൺകുട്ടിയെ എത്രപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നതടക്കം പരാതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ 30 പേർ പീഡിപ്പിച്ചുവെന്നാണ് അറസ്റ്റിലായ ഒരാളുടെ അഭിഭാഷക പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. രണ്ട് ദിവസം മുൻപ് എയ്ലാത്തിലെ റെഡ് സീ ഹോട്ടലിൽ വെച്ച് താൻ കൂട്ടബലാത്സംഗത്തിനിരയായി എന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ആൺ-പെൺ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടാനാണ് പെൺകുട്ടി ഹോട്ടലിലെത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- സുഹൃത്തുക്കൾക്കൊപ്പം ഒന്നിച്ചിരുന്ന് മദ്യപിച്ച പെൺകുട്ടി ഹോട്ടലിലെ ഒരു ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് പെൺകുട്ടിയെ കൂട്ടംചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ പലർക്കും പരസ്പരം അറിയില്ലായിരുന്നു. ഒപ്പം പോയ പെൺ സുഹൃത്തിനും പെൺകുട്ടിയെ രക്ഷിക്കാനായില്ല. സുഹൃത്ത് മറ്റുള്ളവരെ വിവരം അറിയിച്ചെങ്കിലും അവർക്കും പിൻതിരിപ്പിക്കാനായില്ല.

പരാതിയെ തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനാഫലം കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഞെട്ടലുളവാക്കുന്ന സംഭവമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. മറ്റ് രാഷ്ട്രീയ നേതാക്കളും സംഭവത്തെ അപലപിച്ച് രംഗത്ത് വന്നു. ശക്തമായ അന്വേഷണം വേണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button