Latest NewsNewsTechnology

പബ്ജി മൊബൈലിനായുള്ള ഒരു പുതിയ യുഗം’ ആരംഭിക്കാന്‍ പോകുന്നു, പ്രഖ്യാപനം ഓഗസ്റ്റ് 24 ന്: എറഞ്ചല്‍ 2.0 വെന്ന് സംശയം, ആകാംശയില്‍ പബ്ജി പ്രേമികള്‍

പബ്ജി മൊബൈലിനായുള്ള ഒരു പുതിയ യുഗം’ ആരംഭിക്കാന്‍ പോകുന്നു, പബ്ജി മൊബൈലിന്റെ ട്വീറ്റര്‍ ഔദ്യോഗിക ഹാന്‍ഡില്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ട്വീറ്റില്‍ 2020 ഓഗസ്റ്റ് 24 ന് യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകളില്‍ ഗെയിം ഒരു ലൈവ്‌സ്ട്രീം ഇവന്റ് പ്രഖ്യാപിച്ചു.

ഗെയിം ഡവലപ്പര്‍മാര്‍ എവിടെയും ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ വരാനിരിക്കുന്ന ഈ അറിയിപ്പ് എന്തിനെക്കുറിച്ചും ആകാം. എന്നിരുന്നാലും, എന്നാല്‍ പബ്ജി പ്രേമികള്‍ പുതിയതും ഏറെ കാത്തിരുന്നതുമായ നവീകരിച്ച എറഞ്ചല്‍ മാപ്പിന്റെ പ്രഖ്യാപനമാണ് ഇതോടൊപ്പം പ്രതീക്ഷിക്കുന്നത്. മാപ്പ് നിലവില്‍ പബ്ജി മൊബൈലിന്റെ ബീറ്റ പതിപ്പില്‍ പ്ലേ ചെയ്യാന്‍ കഴിയും.

ഓഗസ്റ്റ് 24 ലൈവ്‌സ്ട്രീമിനായി പബ്ജി മൊബൈലിന്റെ ഔദ്യോഗിക ട്വീറ്റ് ‘പബ്ജി മൊബൈലിനായുള്ള പുതിയ കാലഘട്ടം!’ എന്നതിനെക്കുറിച്ച് ഒരു വലിയ പ്രഖ്യാപനത്തിനായി കളിക്കാരെ ക്ഷണിക്കുന്നു. ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് ലൈവ്‌സ്ട്രീം ആരംഭിക്കാന്‍ പോകുന്നുവെന്നും ട്വീറ്റ് വെളിപ്പെടുത്തുന്നു. യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയില്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന ഒരു ഡിജിറ്റല്‍ ഇവന്റ് വഴി ഡവലപ്പര്‍മാര്‍ അറിയിപ്പ് പങ്കിടും.

ഗെയിമിന്റെ സ്ഥിരമായ പതിപ്പിനായി പുതുക്കിയ എറഞ്ചല്‍ മാപ്പിനെക്കുറിച്ചുള്ള ഊഹപോഹങ്ങള്‍ക്ക് പുറമെ, ആഗോള ഇ സ്പോര്‍ട്‌സ് ഇവന്റും പബ്ജി മൊബൈല്‍ പ്രഖ്യാപിച്ചേക്കാം. പബ്ജി മൊബൈല്‍ ഇ സ്‌പോര്‍ട്‌സ് ഫേസ്ബുക്ക് പേജില്‍ നിലവിലുള്ള മാറ്റങ്ങള്‍ കാരണം പബ്ജി മൊബൈല്‍ ഇ സ്‌പോര്‍ട്‌സ് ഇവന്റിന്റെ പ്രഖ്യാപനവും കളിക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്..

പബ്ജി മൊബൈല്‍ പുതിയ കാലഘട്ടം എറഞ്ചല്‍ 2.0 മാപ്പിനെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നു. കാരണം അടുത്തിടെ പബ്ജി മൊബൈല്‍ ബീറ്റ പതിപ്പില്‍ പുതിയ 1.0 അപ്ഡേറ്റ് അവതരിപ്പിച്ചിരുന്നു, അത് നവീകരിച്ച എറഞ്ചല്‍ മാപ്പാണ് കൊണ്ടുവന്നത്. എന്നിരുന്നാലും, സ്ഥിരതയുള്ള പതിപ്പിനായി എറഞ്ചല്‍ 2.0 മാപ്പ് പുറത്തിറക്കിയിട്ടില്ല, അതായത് എല്ലാ ഉപയോക്താക്കള്‍ക്കും. പുതുക്കിയ മാപ്പ് ചില സൗന്ദര്യാത്മക മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതേസമയം അപ്ഡേറ്റ് അള്‍ട്രാ എച്ച്ഡി ഗ്രാഫിക്‌സ്, ഒരു പുതിയ ആയുധം, ചില ബാലന്‍സിംഗ് മാറ്റങ്ങള്‍, ചില ബഗ് പരിഹാരങ്ങള്‍ എന്നിവ പുതിയ പതിപ്പ് നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button