Latest NewsKeralaNews

ഓര്‍ത്തഡോക്‌സ് സഭ നടപടികള്‍ അവസാനിപ്പിക്കണം’; സംസ്ഥാനത്ത് സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെതിരെ യാക്കോബായ സഭ

കൊച്ചി: ഓര്‍ത്തഡോക്സ് സഭ നടപടികള്‍ അവസാനിപ്പിക്കണം’, സംസ്ഥാനത്ത് സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെതിരെ യാക്കോബായ സഭ.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പള്ളികള്‍ പിടിച്ചെടുക്കുന്നതില്‍ പിണറായി സര്‍ക്കാരിനെ പ്രതിഷേധമറിയിക്കുമെന്ന് യാക്കോബായ സഭ. മൂല്യങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് ആവശ്യപ്പെട്ടു.

പള്ളിക്കേസില്‍ തുടര്‍ച്ചയായി കോടതി വിധികളുണ്ടാകുന്നതില്‍ ദുരൂഹതയുണ്ട്. യാക്കോബായ സഭയുടെ വാദങ്ങള്‍ കേള്‍ക്കാന്‍ ഹൈക്കോടതി പലപ്പോഴും തയാറാകുന്നില്ലെന്നും അദേഹം പറഞ്ഞു. സഭാ കേസില്‍ സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണം. തങ്ങള്‍ക്കു നീതി നടപ്പിലാക്കിക്കിട്ടാന്‍ ഇതര സഭകള്‍ രംഗത്തിറങ്ങണമെന്നും ഗ്രിഗോറിയോസ് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button