![ernakulam](/wp-content/uploads/2020/05/ernakulam.jpg)
എറണാകുളം • എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികളുടെ വിശദാംശങ്ങള്‍.
1)73 വയസുള്ള വണ്ണപ്പുറം സ്വദേശി ഗുരുതരമായി വെന്റിലേറ്ററിൽ കഴിയുന്നു. കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്.
2)76 വയസുള്ള കളമശ്ശേരി സ്വദേശി
കോവിഡ് ന്യൂമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ തുടരുന്നു
3)74 വയസുള്ള ചെല്ലാനം സ്വദേശിനി കോവിഡ് ന്യൂമോണിയ മൂലം ഗുരുതരമായി ഐസിയുവിലാണ്
4)53 വയസുള്ള വടുതല സ്വദേശിനി ഗുരുതരമായി ഐസിയുവിൽ ആണ് കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്.
5)60 വയസുള്ള വരാപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചു ദീർഘനാളായി ഹൃദ്രോഗത്തിനും പ്രമേഹത്തിനും ചികിത്സയിൽ ആയിരുന്നു. രണ്ടു വൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് ചെയ്തു വരികയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 22 നു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു
6)35 വയസുള്ള നീണ്ടകര സ്വദേശിയെ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
7)88 വയസുള്ള ആലങ്ങാട് സ്വദേശി ഗുരുതരമായി ഐസിയുവിൽ ആണ് കോവിഡ് പരിശോധന ഫലം ലഭിച്ചിട്ടില്ല.
Post Your Comments