കൊച്ചി: സ്വര്‍ണക്കടത്തിനു പിന്നില്‍ ഉന്നതരുടെ പങ്ക് വെളിപ്പെട്ടു… കള്ളപ്പണം വെളുപ്പിയ്ക്കുന്നതിന് സ്വപ്ന സഹായിച്ചു, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കള്ളക്കടത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് സ്വപ്ന സുരേഷ്. എന്‍ഫേഴ്സ്‌മെന്റിനാണ് സ്വപ്ന മൊഴി നല്‍കിയത്. സ്വര്‍ണക്കടത്തില്‍ ഉന്നതര്‍ ഉള്‍പ്പടെയുള്ള ഗൂഢാലോചനയുണ്ടെന്ന് ബോദ്ധ്യപ്പെട്ടുവെന്നും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പ്രതിയുടെ പങ്കുണ്ടെന്നതിനും തെളിവുണ്ടെന്നാണ് എന്‍ഫോഴ്സ്‌മെന്റ് കണ്ടെത്തല്‍. സ്വപ്നയുടെ ലോക്കറിലെ പണം കള്ളക്കടത്ത് വഴിയുള്ളതെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.
ലൈഫ് മിഷന്‍ കരാറിനുള്ള കമ്മീഷന്‍ കൈമാറിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്. സന്ദീപ് നായരുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. സ്വപ്നയ്ക്ക് നേരിട്ട് പണം നല്‍കിയിട്ടില്ലെന്നാണ് യൂണിടാക് ഉടമ മൊഴി നല്‍കിയതെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്തിന് ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടത്തിയെന്ന് സ്വപ്ന എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് സ്വപ്നസുരേഷിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന എന്‍ഫോഴ്സ്‌മെന്റ് വാദം കൂടി പരിഗണിച്ചാണ് കോടതി സ്വപ്നയുടെ ജാമ്യം തള്ളിയത്.
Post Your Comments