COVID 19Latest NewsNewsIndia

രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞു, രോഗമുക്തി നിരക്ക് ഉയർന്നു; വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,282 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 21.58 ലക്ഷമായി ഉയര്‍ന്നു.

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ ഉയര്‍ന്ന കണക്കാണിത്. 14,66,918 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മരണനിരക്കിലും വലിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. 1.89 ശതമാനമാണ് മരണനിരക്ക്. ഇതുവരെ 54849 പേരാണ് രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button