
ന്യൂഡല്‍ഹി : കോവിഡ് സുഖപ്പെടുത്താനുള്ള മരുന്ന് കണ്ടുപിടിച്ചെന്നും ഇത് രാജ്യത്തുടനീളം സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആയുര്‍വേദ ഡോക്ടര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നിരസിച്ചതിനുപുറമേ ഇയാള്‍ക്ക് 10,000 രൂപയുടെ പിഴയും കോടതി ചുമത്തി.
കോവിഡിനെതിരെ ഫലപ്രദമായ മരുന്നു കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഹരിയാന സ്വദേശിയായ ഓംപ്രകാശ് വേദ് ഗ്യാന്തരയാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരും ആശുപത്രികളും കോവിഡ് മരുന്ന് ഉപയോഗിക്കാമെന്ന് ഓംപ്രകാശ് തന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ അവകാശപ്പെട്ടു. കേന്ദ്രസര്‍ക്കാരിനോടും കേന്ദ്ര ആരോഗ്യവകുപ്പിനോടും കോവിഡ് ചികിത്സയ്ക്ക് തന്റെ മരുന്ന് ഉപയോഗിക്കാന്‍ ഉത്തരവിടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തില്‍ വിചിത്രമായ പൊതുതാല്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുന്നതിനെതിരെയുളള ശക്തമായ സന്ദേശമെന്ന നിലയിലാണ് കോടതി ഇയാള്‍ക്ക് പിഴ വിധിച്ചത്.
Post Your Comments