കോഴിക്കോട്: മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട് മീന്‍ മാര്‍ക്കറ്റില്‍ സിപിഎം, ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ മല്‍സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. കോഴിക്കോട് പേരാമ്പ്ര മീന്‍ മാര്‍ക്കറ്റിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. പരിക്കേറ്റ് നിരവധി പേര്‍ ആശുപത്രിയിലാണ്.
ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ മത്സ്യ വില്‍പനയ്ക്ക് എത്തിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ ഇവരെ കച്ചവടം നടത്താന്‍ അനുവദിച്ചില്ല. തുടര്‍ന്ന് സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരുമായി കൂട്ടമായെത്തി മാര്‍ക്കറ്റിലുള്ളവരെ മര്‍ദ്ധിക്കുകയായിരുന്നു. നിലവില്‍ കോവിഡ് നാട്ടില്‍ വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.
സംഘര്‍ഷത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്നാണ് വിവരം. നിലവില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പൊലീസ് നിരീക്ഷണത്തിലാണ്. കൊയിലാണ്ടി ടൗണില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Post Your Comments