
കൊച്ചി : സിന്ദയുടെ മരണം , വേദനയോടെ കുറിപ്പ് പങ്കുവെച്ച് നടി മഞ്ജു പത്രോസ്. മലയാള സിനിമ–സീരിയല്‍ രംഗത്തെ അറിയപ്പെടുന്ന കേശാലങ്കാര വിദഗ്ദ്ധ സിന്ദാദേവിയുടെ നിര്യാണത്തില്‍ വേദന പങ്കുവച്ച് നടി മഞ്ജു പത്രോസ്. കുറച്ച് തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിന്ദ കടന്നു പോയ കഠിനമായ നിമിഷങ്ങളെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മഞ്ജു സമൂഹമാധ്യമത്തില്‍ കുറിച്ചു. സിന്ദയ്ക്കൊപ്പമുള്ള ഒരു ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്.
Read Also : കായംകുളത്തെ സി പി എം പ്രവർത്തകൻ്റെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 18ന് രാവിലെ 7.30 ന് ആയിരുന്നു സിന്ദയുടെ അന്ത്യം. അര്‍ബുദ ബാധിതയായിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ നാടകമേ ഉലകം ആണ് ഹെയര്‍ സ്റ്റൈലിസ്റ്റ് ആയി പ്രവര്‍ത്തിച്ച ആദ്യ സിനിമ. അമ്ബതോളം സിനിമകളിലും സീരിയലുകളിലും സിന്ദാ ദേവി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഞ്ജു പത്രോസിന്റെ കുറിപ്പ്
”ഇന്ന് സ്നേഹയുടെ ഫോണ്‍ കോളിലൂടെയാണ് അറിഞ്ഞത് ‘സിന്ദ’ നീ അര്‍ബുദത്തിന് കീഴടങ്ങി എന്ന്. വളരെ ചുരുക്കം ചില വര്‍ക്കുകളിലേ എന്റെ കൂടെ ഹെയര്‍ഡ്രസ്സര്‍ ആയി നീ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എങ്കിലും നിന്നെ ഞാന്‍ മറന്നിട്ടില്ല. ഇടയ്ക്കൊക്കെ നീ വിളിക്കുമായിരുന്നു. നീ കടന്നുപോയ ദുര്‍ഘടം പിടിച്ച നിമിഷങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. എവിടെയോ ഉള്ളില്‍ ഒരു കുറ്റബോധം തോന്നുന്നു. കാണാമറയത്ത് എങ്ങോ മറഞ്ഞ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”
Post Your Comments