![Flights](/wp-content/uploads/2020/04/Flights.jpg)
ദുബായ്: തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്. തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതല്‍ 31 വരെയായിരിക്കും സർവീസുകൾ ഉള്ളത്. കൊച്ചിയിലേക്ക് 20, 22, 24, 27, 29, 31 എന്നീ തീയ്യതികളിലും തിരികെ ദുബായിലേക്ക് 21, 23, 25, 28, 30 എന്നീ തീയ്യതികളിലുമാണ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 26ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഓഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും വിമാന സര്‍വീസുണ്ടാകും. 21, 23, 25, 28, 30 തീയ്യതികളിലാണ് ദുബായ് – ബംഗളുരു സര്‍വീസുകളുള്ളത്. ടിക്കറ്റുകള്‍ വെബ്സൈറ്റുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ ലഭ്യമാകും.
Post Your Comments