തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചതിന് നടന്‍ കൃഷ്ണ കുമാറിന് സൈബര്‍ ആക്രമണം, കൃഷ്ണകുമാറിന് പിന്തുണയുമായി ശോഭാ സുരേന്ദ്രനും. പ്രധാനമന്ത്രിയെ പ്രശംസിച്ചു സംസാരിച്ചതിന്റെ പേരില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും നേരെ സൈബറാക്രമണം. വ്യാജ പ്രൊഫൈലുകള്‍ വഴിയാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. അതേസമയം അദ്ദേഹത്തിനു കുടുംബത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശോഭ സുരേന്ദ്രനും രംഗത്ത് എത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൃഷ്ണകുമാറിനു നേരെയുള്ള സൈബര്‍ ആക്രമണത്തിന് എതിരെ ശക്തമായി പ്രതികരിച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സ്വന്തം രാഷ്ട്രീയ – സാമൂഹ്യ നിലപാടുകള്‍ സത്യസന്ധതയോട് കൂടി പൊതുസമൂഹത്തോട് വിളിച്ചു പറയാനുള്ള ബാധ്യതയാണ് കൃഷ്ണകുമാര്‍ നിറവേറ്റിയിരിക്കുന്നത്. ഈ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ചു സംസാരിച്ചതിന്റെ പേരില്‍ അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിക്കുന്ന സൈബര്‍ പോരാളികള്‍ ഒന്ന് ഓര്‍ക്കുക നിങ്ങള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. സ്വന്തം പേരും മുഖവും വെളിപ്പെടുത്തിക്കൊണ്ട് സ്വന്തം അഭിപ്രായം വിളിച്ചുപറയാനുള്ള ആര്‍ജവമാണ് കൃഷ്ണകുമാര്‍ കാണിച്ചിരിക്കുന്നത്.
അതിനു മറുപടിയായി പേരും മുഖവുമില്ലാത്ത വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടുന്നത് തരംതാണ രാഷ്ട്രീയമാണ്. ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പദത്തില്‍ അമിത് ഷാ എന്ന കരുത്തനായ നേതാവുണ്ട് എന്ന കാര്യം ഇക്കൂട്ടരെ ഓര്‍മിപ്പിക്കുന്നു. പൊതുസമൂഹത്തിനാകെ ഗുണകരമായി ഉപയോഗിക്കപ്പെടേണ്ട സാമൂഹ്യമാധ്യമങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാനുള്ള പ്രവണത ചെറുക്കപ്പെടേണ്ടതാണ്. കൃഷ്ണകുമാറിനും കുടുംബത്തിനും പൂര്‍ണ പിന്തുണ, ശോഭാ സുരേന്ദ്രന്‍ കുറിച്ചു.
തന്റെ ബിജെപി ബന്ധത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ച് പുകഴത്തി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.ഇന്ത്യ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ എത്തിയ അവതാരമാണ് മോദിയെന്നും അദ്ദേഹം ഒരു പ്രസ്ഥാനമാണെന്നുമായിരുന്നു ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞത്. നേരത്തേ കൃഷ്ണകുമാറിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
Post Your Comments