പാട്ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) ( എച്ച്.എ.എം – എസ് ) അദ്ധ്യക്ഷനുമായ ജിതന്‍ റാം മഞ്ജി തന്റെ പാര്‍ട്ടി മഹാസഖ്യം വിടുന്നതായി പ്രഖ്യാപിച്ചു. ഭാവി നടപടികളെ പറ്റി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി മഞ്ജിയെ ചുമതലപ്പെടുത്തിയതായി പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാന്‍ അറിയിച്ചു.
Read also: വഴക്കുണ്ടായപ്പോള്‍ മധ്യസ്ഥം വഹിക്കാനെത്തിയ വ്യക്തിയില്‍ നിന്നും അഞ്ചു പേര്‍ക്ക് കൊവിഡ്
മഞ്ജിയുടെ പാര്‍ട്ടി മഹാസഖ്യം വിട്ട് എന്‍.ഡി.എയിലേക്ക് ചേക്കേറാനൊരുങ്ങുകയാണെന്നും സൂചനകളുണ്ട്. എന്‍.ഡി.എയിലേക്ക് തന്നെ മടങ്ങുന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പാര്‍ട്ടി ജെ.ഡി.യുവുമായി ലയിക്കുകയോ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലേര്‍പ്പെടുകയോ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.
Post Your Comments