അബുദാബി : മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെ അമ്പരപ്പിച്ച് യുഎഇ-ഇസ്രയേല്‍ ബന്ധം. തന്ത്രപ്രധാന മേഖലകളിലുള്‍പ്പെടെ സഹകരിക്കാന്‍ യു.എ.ഇയും ഇസ്രായേലും തീരുമാനിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം ദൃഢമാകുന്നു. പ്രഖ്യാപനം നടന്നതിന്റെ മൂന്നാം ദിവസം കോവിഡ് പ്രതിരോധത്തിനുള്ള സ്‌റ്റെം സെല്‍ പരീക്ഷണത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചു.
Read Also : ഹിജ്റ പുതുവര്‍ഷരാംഭം : ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
യു.എ.ഇ-ഇസ്രായേല്‍ ടെലിഫോണ്‍ ബന്ധം ആരംഭിച്ചതിനു പിന്നാലെയാണ് മെഡിക്കല്‍ മേഖലയില്‍ കരാര്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം തുടങ്ങുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. വൈകാതെ തന്നെ ആകാശമാര്‍ഗവും തുറക്കുമെന്നാണ് കരുതുന്നത്. ടൂറിസം, സുരക്ഷ, സാങ്കേതികവിദ്യ, വാണിജ്യം തുടങ്ങിയ മേഖലകളിലും ഒരുമിക്കാന്‍ ധാരണയുണ്ട്്. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവിയും ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയും തമ്മില്‍ ഫോണ്‍സംഭാഷണം നടത്തിയതും യു.എ.ഇയുടെ തീരുമാനത്തിന് കരുത്തുപകരുന്നു. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ഫോണില്‍ വിളിച്ച് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments