Latest NewsIndiaNews

സുശാന്ത് സിംഗ് രജപുത് കേസ്: സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് ; റിയ ചക്രബര്‍ത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് സുശാന്തിന്റെ കുടുംബം

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിംഗ് രജ്പുത് മരണം സിബിഐ അന്വേഷിക്കുമെന്ന് സുപ്രീം കോടതി. സുശാന്ത് സിങ്ങിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ശരിയാണെന്നും കോടതി വ്യക്തമാക്കി. പ്രാഥമിക റിപ്പോര്‍ട്ടോ എഫ്ഐആറോ പട്നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് നടി റിയ ചക്രബര്‍ട്ടി ഹൈകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ (34) മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇത് ആത്മഹത്യയാണെന്നും വിഷാദരോഗം ബാധിച്ചതായും സിനിമാ വ്യവസായ മേഖലയിലെ ആളുകളും സംഘര്‍ഷങ്ങളും അനുഭവിച്ചതായും മുംബൈ പോലീസ് പറഞ്ഞു. മകന്റെ 28 കാരിയായ കാമുകി റിയ ചക്രബര്‍ത്തിയും കുടുംബവും സുശാന്തിനെ സാമ്പത്തികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവ് കെ കെ സിംഗ് ബിഹാറില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button