OnamnewsNewsFestivals

അത്തം മുതൽ പൂക്കളം ഒരുക്കേണ്ട ചിട്ടകൾ

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ
നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം
ആഘോഷിക്കുന്നു.തിരുവോണ ദിവസം പ്രജകളെ കാണുവാൻവേണ്ടി
വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ ചിങ്ങത്തിലെ അത്തംനാൾ
മുതലാ‍ണ് പൂക്കളം ഇടാൻ തുടങ്ങുന്നത്.

‘അത്തം പത്തോണം’ എന്നാണ് ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി അതിൽ
ചാണകം മെഴുകി പൂക്കളമൊരുക്കുന്ന താണ് പതിവ്.ആദ്യത്തെ
ദിവസമായ അത്തംനാളിൽ ഒരു നിര പൂവ്   മാത്രമേ ഇടാൻ പാടുള്ളൂ.ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം
മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം
കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌
പൂക്കളത്തിൽ സ്ഥാനം. ഉത്രാട നാളിലാണ്‌‍ പൂക്കളം പരമാവധി
വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം
ഒരുക്കുന്നത്.

തിരുവോണ ദിവസം മഹാബലിയെ വരവേൽക്കുന്നതിനായാണ്‌
വീട്ടുമുറ്റത്ത് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം
വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ
(തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കും.ഇതിനെ ഓണം കൊള്ളുക എന്ന്
പറയും. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടവും
പുഷ്പങ്ങളും, കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച
നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വെക്കുന്നു.
വീട്ടിലെയ്ക്കുള്ള വഴിയിലും മഹാബലിയെ സ്വീകരിക്കാന്‍ പൂക്കളും
ചെറിയ തൃക്കാക്കരയപ്പനെയും വെച്ചിരിക്കും.

“ തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവർത്തിച്ച്)
ആർപ്പേ…. റ്വോ റ്വോ റ്വോ ”
എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഭഗവാൻ ഗണപതിക്കും
മഹാബലി തമ്പുരാനുമായി നിവേദിക്കും. ഇത് ഓണത്തപ്പനെ
വരവേൽക്കുന്ന പ്രധാന ചടങ്ങാണ്‌. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം
വീടിലെ മറ്റു സ്ഥലങ്ങളിലും വെക്കും.ഇത് ഐശ്വര്യത്തിന്റെ
പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. ഓണനാളിൽ വീടിലെ മൃഗങ്ങൾക്കും
ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്.
ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ
കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button