Latest NewsNewsFootballSports

മരിയ കരുത്തില്‍ ലെപ്‌സിഗിനെ മലര്‍ത്തിയടിച്ച് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഫൈനലിലേക്ക്

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി പിഎസ്ജി ഫൈനലില്‍. സെമിയില്‍ ലെപ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചാണ് പിഎസ്ജി ആദ്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മാര്‍ക്വീഞ്ഞോസ്, ഏഞ്ചല്‍ ഡി മരിയ, ജുവാന്‍ ബെര്‍ണാറ്റ് എന്നിവരാണ് പിഎസ്ജിക്കായി വല കുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളും തന്റെ പേരിലാക്കിയ ഡി മരിയയാണ് മത്സരത്തിലെ താരം.

ആദ്യ വിസില്‍ മുതല്‍ തന്നെ പിഎസ്ജി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം ഗെയിമിലുടനീളം ആ വേഗത നിലനിര്‍ത്താനും ടീമിന് സാധിച്ചു. കിലിയന്‍ എംബാപ്പേ ഫസ്റ്റ് ഇലവനില്‍ തിരികെയെത്തിയപ്പോള്‍ തുടക്കംമുതല്‍ ആക്രമിച്ചുകളിക്കുകയായിരുന്നു ഫ്രഞ്ച് ചാമ്പ്യന്‍മാര്‍. എന്നാല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ലഭിച്ച അവസരങ്ങള്‍ വിനിയോഗിക്കാനായില്ല. പ്രതിരോധ നിരയിലെ പാളിച്ചകളും പാസിങിലെ കൃത്യത കുറവുമാണ് ലെപ്‌സിഗിന് വിനയായത്. സീസണില്‍ ആരെയും അതിശയിപ്പിക്കുന്ന പ്രകടനവുമായാണ് ലെപ്‌സിഗ് സെമി വരെ എത്തിയത്. എന്നാല്‍ സെമിയില്‍ കാലിടറുകയായിരുന്നു. ബയേണ്‍ മ്യൂണിക്ക്- ലിയോണ്‍ രണ്ടാംസെമി വിജയികളെ ആയിരിക്കും പിഎസ്ജി ഫൈനലില്‍ നേരിടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button