കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മിന്നലില്‍ നശിച്ചു പോയെന്ന് പറയുന്ന സര്‍ക്കാര്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിട്ട കസ്റ്റംസ് ക്ലിയറന്‍സിന്റെ ഫയലുകളും കത്തിപോയോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
2 വര്‍ഷമായി സി.പി.എമ്മിന്റെ സ്വന്തക്കാരനായ ജോയിന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ ഹഖാണ് കസ്റ്റംസ് ക്ലിയറന്‍സില്‍ ഒപ്പുവെക്കുന്നത്. കള്ളക്കളി പുറത്താവാതിരിക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചത് പോലെ കസ്റ്റംസ് ക്ലിയറന്‍സ് രേഖകളും സര്‍ക്കാര്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മതഗ്രന്ഥങ്ങള്‍ നയതന്ത്ര ബാഗിലൂടെ അയക്കാറില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയ സ്ഥിതിക്ക് കെടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഷൈന്‍ ഹഖിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ നടപടിയെടുക്കണം. മടിയില്‍ കനമില്ലാത്തതുകൊണ്ടാണോ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജസികള്‍ ചോദിക്കുന്ന തെളിവുകള്‍ നശിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.
Post Your Comments