ന്യൂഡല്‍ഹി : ലഡാക്കിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രം.പെട്ടന്നുള്ള സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ ലേയിലേക്കാണ് പുതിയ റേഡ് നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയുള്‍പ്പെടെയുള്ള മേഖലകളിലേക്ക് കൂടുതല്‍ റോഡുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രം. ഇതിനും പുറമെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാഹന ഗതാഗത യോഗ്യമായ റോഡ് ഖാര്‍ദുങ് ലാ ചുരത്തിലൂടെ നിര്‍മിക്കാനുള്ള നീക്കവും കേന്ദ്രം തുടങ്ങിയിട്ടുണ്ട്. സോജിലാ ചുരം വഴി പോകുന്ന നിലവിലെ പാതയേക്കാള്‍ കുറഞ്ഞ സമയത്തിനകം മണാലിയില്‍ നിന്ന് ലേയിലേക്ക് എത്താനാകുന്ന തരത്തിലാകും പുതിയ പാത നിര്‍മിക്കുക. ഇതോടെ
മൂന്നുമുതല്‍ നാലുമണിക്കൂര്‍ വരെ യാത്രാസമയത്തില്‍ കുറവുണ്ടാകും.
പാകിസ്താന്റെയും ചൈനയുടെയും നിരീക്ഷണത്തില്‍ പെടാതെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് സഹായിക്കുന്നതാണ് ഈ റോഡ്. സോജിലാ ചുരം വഴിയുള്ള നിലവിലെ റോഡ് ചരക്കുനീക്കത്തിനും സൈനിക നീക്കത്തിനുമാണ് ഉപയോഗിക്കുന്നത്. കാര്‍ഗില്‍, ദ്രാസ് എന്നിവിടങ്ങളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ഇതിലൂടെയുള്ള സൈനിക നീക്കം ദുഷ്‌കരമായിരുന്നു. ചൈനയുമായി ലഡാക്കില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചതിന് ശേഷമാണ് പുതിയ റോഡ് നിര്‍മിക്കാനുള്ള അനുമതി ലഭ്യമായത്.
Post Your Comments