KeralaNattuvarthaLatest NewsNews

ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം

ആലപ്പുഴ : ഇ​ന്ന് സി​പി​എം ഹ​ര്‍‌​ത്താ​ൽ. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റു മ​രി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കാ​യം​കു​ളം ന​ഗ​ര​സ​ഭാ പ​രി​ധി​യിലാണ് സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എം​എ​സ്‌എം സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സി​പി​എം എംഎ​സ്‌എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും കൂടിയായ സി​യാ​ദ് ( 36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​. കാ​യം​കു​ളം ഫ​യ​ര്‍ സ്റ്റേ​ഷ​ന് സ​മീ​പമാണ് സി​യാ​ദി​നെ ആ​ക്ര​മി​ക​ള്‍‌ കൊലപ്പെടുത്തിയത്. കു​ത്തേ​റ്റ് വീ​ണ ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ കാ​യം​കു​ളം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ര​ളി​ന് ആ​ഴ​ത്തി​ലേറ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കാ​യം​കു​ളം സ്വ​ദേ​ശി മു​ജീ​ബാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെന്നും, പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​കയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button