KeralaLatest NewsNews

ഓണാഘോഷം വീടുകളില്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി​ളി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ​യും ഡി.​എം​.ഒ​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണു നി​ര്‍​ദേ​ശം. കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി സം​സാ​രി​ച്ച​ത്. ഓ​ണ നാ​ളു​ക​ളി​ല്‍ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന സാ​ധ​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ അ​ത​തു പ്ര​ദേ​ശ​ത്തെ പൂ​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന നി​ല​യു​ണ്ടാ​ക​ണം. പു​റ​ത്തു നി​ന്നു കൊ​ണ്ടു​വ​രു​ന്ന പൂ​ക്ക​ള്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ഘോ​ഷം അ​നു​വ​ദി​ക്ക​രു​ത്. വാ​ര്‍​ഡു​ത​ല സ​മി​തി​യെ സ​ജീ​വ​മാ​ക്കാ​ന്‍ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പ​ട​ലു​ണ്ടാ​ക​ണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button