Latest NewsNewsGulfOman

അനധികൃതമായി ഗൾഫ് രാജ്യത്തേക്ക് കടക്കാൻ ശ്രമം : വിദേശികൾ പിടിയിൽ

മസ്‌കറ്റ് : അനധികൃതമായി ഗൾഫ് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപതിലധികം വിദേശികൾ പിടിയിൽ. എന്നിവയുടെ തീരങ്ങളില്‍ സഹം വിലായത്ത്, ഷിനാസ് വിലായത്ത് എന്നിവയുടെ തീരങ്ങളില്‍ രണ്ട് ബോട്ടുകളില്‍ നിന്നുമായി വിവിധ ഏഷ്യന്‍ രാജ്യക്കാരായ 24 പേരാണ് പിടിയിലായത്. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് രണ്ട് ബോട്ടുകളും പിടിച്ചെടുത്തതായി ഒമാൻ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Also read : കോവിഡ് : ഖത്തറിൽ ആശ്വാസം, രോഗമുക്തി നിരക്ക് ഉയർന്നു തന്നെ

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ സഹായം ചെയ്തുകൊടുക്കരുതെന്ന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാരുമായി സഹകരിക്കുന്നത് നിയമ നടപടികള്‍ക്ക് ഇടയാക്കും. ഇവരെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ സഹായിക്കണമെന്നു പോലീസ് അഭ്യർത്ഥിച്ചു . പൊതുജനങ്ങള്‍ക്ക് 9999 എന്ന നമ്പറില്‍ വിളിച്ചോ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി നേരിട്ടോ ഇത്തരക്കാരുടെ വിവരങ്ങള്‍ നല്‍കാനാവുമെന്നു അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button