COVID 19Latest NewsNews

കോവിഡ് : ഖത്തറിൽ ആശ്വാസം, രോഗമുക്തി നിരക്ക് ഉയർന്നു തന്നെ

ദോഹ : ഖത്തറിന് ആശ്വാസം, കോവിഡിൽ നിന്നും മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ 24മണിക്കൂറിനിടെ 294 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 1,12,088 ആയി ഉയര്‍ന്നു. 4697 പേരില്‍ നടത്തിയ പരിശോധനയിൽ 288 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയ മരണങ്ങളില്ല. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,15,368ആയി. മരണസംഖ്യ 193. നിലവിൽ 3,087 പേര്‍ ചികിത്സയിലുണ്ട്. ഇതിൽ 69 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 5,55,970 പേരെയാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്.

Also read : കോ​വി​ഡ് 19 : നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് നെ​ഗ​റ്റീ​വ് ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി

ഒമാനിൽ കഴിഞ്ഞ 24മണിക്കൂറിനിടെ 140പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു 16പേർ കൂടി മരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്, കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ 79 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,226ഉം, മരണസംഖ്യ 588ഉം ആയി. 32 പേർ കൂടി സുഖം പ്രാപിച്ചത്തൂടെ രോഗമുക്തരുടെ എണ്ണം 77,812 ആയി ഉയർന്നു. രോരാഗമുക്തി നിരക്ക് 93.5 ശതമാനമായി. പുതിയതായി 54 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രോഗികളുടെ എണ്ണം 460 ആയി. ഇതില്‍ 150 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button