Latest NewsNewsIndia

കോവിഡിനെ പിടിച്ചുകെട്ടാന്‍ “ധാരാവി മോഡല്‍” മാതൃകയാക്കി ഫിലിപ്പീൻസ് സർക്കാർ

മുംബൈ : കോവിഡിനെ പിടിച്ചുകെട്ടാന്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈ ധാരാവിയിലെ പ്രതിരോധ നടപടികൾ മാതൃകയാക്കി ഫിലിപ്പീൻസ് സർക്കാർ. ബിഎംസി അസിസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ ദിഘാവ്കറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് ഫിലിപ്പീന്‍സ് മാതൃകയാക്കാന്‍ ഒരുങ്ങുന്നത്.ബൃഹന്‍ മുംബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഫിലിപ്പൈന്‍സ് സര്‍ക്കാരിന് കൈമാറിയെന്നാണ് വിവരം.

കോവിഡ് വേള്‍ഡോമീറ്ററില്‍ 22-ാം സ്ഥാനത്താണ് ഫിലിപ്പീന്‍സ് ഉള്ളത്. അവിടെ 1,69,213 കോവിഡ് കേസുകളും 2687 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാകട്ടെ 6,04,358 കേസുകളും 20,265 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.ഒരു വ്യക്തിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ കാത്തിരിക്കുന്നതിന് പകരം വൈറസിനെ പിന്തുടരുകയെന്നവഴിയാണ് ധാരാവിയിൽ സ്വീകരിച്ചത് .

ഫിലിപ്പീന്‍സിലെ ജനസാന്ദ്രത കൂടുതലുള്ള ചേരി പ്രദേശങ്ങളില്‍ ധാരാവി മാതൃക നടപ്പാക്കാനാണ് നീക്കമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ഐ.എസ് ഛഹാല്‍ പറഞ്ഞു. ഫിലിപ്പീന്‍സില്‍ 10.01 കോടി ജനങ്ങളാണ് 2.98 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് അധിവസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button