ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പൂര്‍ണമായും പിന്‍വാങ്ങാത്തതിനെ തുടര്‍ന്ന് സാമ്പത്തികരംഗത്ത് ചൈനയ്‌ക്കെതിരെ വന്‍ നീക്കത്തിനൊരുങ്ങി ഇന്ത്യ. കേന്ദ്രസര്‍ക്കാര്‍ ഇതിനുവേണ്ട നടപടികള്‍ ആലോചിക്കുന്നതായാണ് സൂചന. ചൈനീസ് സംഘം ഇപ്പോഴും ലഡാക്ക് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടുകൂടിയാണ് ഇന്ത്യ സാമ്പത്തിക രംഗത്ത് ചൈനയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്.
രാജ്യത്തെ മുതിര്‍ന്ന മന്ത്രിമാരും സൈനിക നേതാക്കളും അംഗങ്ങളായതാണ് സി എസ് ജി. ചൈനയുമായി ബന്ധപ്പെട്ടുള്ള രാജ്യത്തിന്റെ ശുപാര്‍ശകള്‍ പരിശോധിക്കുന്നതാണ് ഈ സംഘം. നയതന്ത്രബന്ധം സാധാരണനിലയിലേക്കാക്കണമെന്ന് ചൈന ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ലഡാക്കിലെ പ്രശ്‌നത്തെ കുറിച്ച് ഒരുവിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറച്ചുപറയുന്നു. ചൈന അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിച്ചിട്ടില്ല. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.
Post Your Comments